പ്രൊവിൻസിന്റെ ഊർജ്ജ ഭാവിയെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കാൻ അനുഭവസമ്പത്തുള്ളവരെ ആൽബെർട്ട നിയമിക്കുന്നു

By: 600110 On: Feb 17, 2023, 5:43 PM

 

പ്രൊവിൻസിലെ ഊർജ്ജ വ്യവസായത്തിന്റെ ഭാവിയെക്കുറിച്ച് തന്റെ സർക്കാരിനെ ഉപദേശിക്കാൻ ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് അനുഭവസമ്പത്തുള്ള അഞ്ച് അംഗ പാനലിനെ നിയമിക്കുന്നു. ഓയിൽപാച്ചിലെ ദീർഘകാല എഴുത്തുകാരനായ ഡേവിഡ് യാഗറാണ് പാനലിന്റെ അധ്യക്ഷൻ.
സർക്കാർ മന്ത്രാലയങ്ങളുമായും വ്യവസായ പങ്കാളികളുമായും പാനൽ കൂടിക്കാഴ്ച നടത്തും. ലോകത്തിന്റെ ഭാവി -ഊർജ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റാൻ ആൽബെർട്ടയ്ക്ക് കഴിയുമെന്ന് സർക്കാരിനെ ഉപദേശിക്കാനാണ് സമിതിയെന്നും, ജൂൺ 30നകം അന്തിമ റിപ്പോർട്ട് പൂർത്തിയാക്കുമെന്നും ഡാനിയേൽ സ്മിത്ത് പറഞ്ഞു.