സിസ്റ്റത്തില്‍ പിഴവുകള്‍, അപകടസാധ്യത: യുഎസില്‍ 363,000 ഫുള്‍ സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ തിരിച്ചുവിളിച്ച് ടെസ്‌ല

By: 600002 On: Feb 17, 2023, 11:42 AM

അപകടസാധ്യതകളേറുന്നതും വേഗപരിധി പാലിക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ മൂലവും ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് സിസ്റ്റമുള്ള ഏകദേശം 363,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ടെസ്‌ല. ടെസ്‌ലയുടെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സിസ്റ്റങ്ങളെക്കുറിച്ചുള്ള യുഎസ് സേഫ്റ്റി റെഗുലേറ്റര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. 

സിസ്റ്റത്തിലെ അപാകതകള്‍ കാരണം കൂട്ടിയിടികള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കമ്പനി വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. വരും അആഴ്ചകളില്‍ ടെസ്ല ഒരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ അപഡേറ്റിലൂടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

400,000 ടെസ്ല ഉടമകള്‍ പൊതു റോഡുകളില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഈ സംവിധാനം. സംവിധാനത്തില്‍ പിഴവുകളുണ്ടെന്നാണ് പരീക്ഷണത്തില്‍ നിന്നും മനസ്സിലാകുന്നത്. സുരക്ഷിതമല്ലാത്ത പ്രവര്‍ത്തനങ്ങളാണ് വാഹനത്തില്‍ നടക്കുന്നത്. ടേണ്‍-ഒണ്‍ലി ലെയിനില്‍ ആയിരിക്കുമ്പോള്‍ ഇന്റര്‍സെക്ഷന് നേരെ പോവുക, സ്‌റ്റോപ് സൈനുകളില്‍ നിര്‍ത്തുന്നതില്‍ പൂര്‍ണമായി പരാജയപ്പെടുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ അപകടസാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് NHTSA  പറയുന്നു.