വിദ്യാര്‍ത്ഥി വായ്പാ പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങി ആല്‍ബെര്‍ട്ട; ഗ്രേസ് പീരിയഡ് ഇരട്ടിയാക്കും 

By: 600002 On: Feb 17, 2023, 7:42 AM

വിദ്യാഭ്യാസം എല്ലാവര്‍ക്കും സാധ്യമാക്കുന്നതിനും അഫോര്‍ഡബിളാക്കുന്നതിനുമായി നടപടികള്‍ പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. വിദ്യാര്‍ത്ഥി വായ്പാ പലിശ നിരക്ക് കുറയ്ക്കുക, ട്യൂഷന്‍ ഫീസ് നരക്ക് വര്‍ധന നിയന്ത്രിക്കുക തുടങ്ങിയ പ്രധാനമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024-25 അധ്യയന വര്‍ഷത്തില്‍ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസ ട്യൂഷന്‍ വര്‍ധനവ് രണ്ട് ശതമാനമായി പരിമിതപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 

വിദ്യാര്‍ത്ഥി വായ്പാ പലിശ രഹിത ഗ്രേസ് പീരിയഡ് 12 മാസമായി ഇരട്ടിയാക്കുക, ആല്‍ബെര്‍ട്ടയുടെ തിരിച്ചടവ് സഹായ പദ്ധതിയുടെ വരുമാന പരിധി 25,000 ഡോളറില്‍ നിന്നും 40,000 ഡോളറാക്കുക, ആല്‍ബെര്‍ട്ട സ്റ്റുഡന്റ് ഗ്രാന്റ് പ്രതിമാസ പേയ്‌മെന്റുകള്‍ 250 ഡോളറില്‍ നിന്ന് 475 ഡോളറായി വര്‍ധിപ്പിക്കുക എന്നിവയും പ്രഖ്യാപനത്തിലുണ്ട്. 

ഈ ബെനിഫിറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആല്‍ബെര്‍ട്ട സ്റ്റുഡന്റ് ഗ്രാന്റ് ടോപ്പ്-അപ്പ് ഒഴികെയുള്ളവയെല്ലാം ജൂലൈ 1 മുതലാണ് പ്രാബല്യത്തില്‍ വരിക. ആല്‍ബെര്‍ട്ട സ്റ്റുഡന്റ് എയ്ഡുമായി ബന്ധപ്പെട്ടതിനു ശേഷം മാര്‍ച്ച് മാസത്തില്‍ അധിക പണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://studentaid.alberta.ca/repayment/repayment-assistance-plan/      സന്ദര്‍ശിക്കുക.