ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനമൊഴിയുകയാണ് സൂസന്‍ വോജിക്കി. യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറും ഇന്തോ-അമേരിക്കന്‍ വംശജനുമായ നീല്‍ മോഹന്‍ ആയിരിക്കും യൂട്യൂബിന്റെ പുതിയ മേധാവി. 9 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സൂസന്‍ വോജിക്കി സ്ഥാനമൊഴിയുന്നത്.
2014 ലാണ് യൂട്യൂബിന്റെ സിഇഒ ആയി സൂസന്‍ സ്ഥാനമേല്‍ക്കുന്നത്. പരസ്യത്തിന്റെയും മാര്‍ക്കറ്റിംഗിന്റെയും ചുമതല വഹിച്ചിരുന്ന ഗൂഗിള്‍ വൈസ് പ്രസിഡന്റായിരുന്നു സൂസന്‍ വോജിക്കി. ആരോഗ്യം, കുടുംബകാര്യങ്ങള്‍, വ്യക്തിഗത പ്രൊജക്ടുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ അധ്യായം ആരംഭിക്കുകയാണ് താനെന്ന് വോജിക്കി സഹപ്രവര്‍ത്തകര്‍ക്കയച്ച മെയിലില്‍ വ്യക്തമാക്കി. എന്നാല്‍ തുടര്‍ പദ്ധതികളെന്താണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.