മരുന്ന് ക്ഷാമം: കുട്ടികളുടെ പുതിയ വേദന സംഹാരി ഇറക്കുമതി ചെയ്യാന്‍ ഹെല്‍ത്ത് കാനഡയുടെ അനുമതി

By: 600002 On: Feb 17, 2023, 7:14 AM


കാനഡയില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിമിതമായ അളവില്‍ കുട്ടികളുടെ വേദന സംഹാരികളും പനിക്കുള്ള മരുന്നുകളും ഇറക്കുമതി ചെയ്യാന്‍ താല്‍ക്കാലിക അനുമതി നല്‍കി ഹെല്‍ത്ത് കാനഡ. ജെനെക്‌സ മെഡിസിന്‍ കമ്പനിയുടെ കിഡ്‌സ് പെയിന്‍ ആന്‍ഡ് ഫീവര്‍( അസെറ്റാമിനോഫെന്‍ 160mg per 5ml ഓറല്‍ സസ്‌പെന്‍ഷന്‍) എന്ന മരുന്ന് ഇറക്കുമതി ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കാനഡയിലുടനീളമുള്ള പ്രമുഖ റീട്ടെയ്‌ലര്‍മാരില്‍ നിന്നും മരുന്ന് താല്‍ക്കാലികാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു.  

യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മരുന്ന 2 വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കുള്ളതാണ്. വാള്‍മാര്‍ട്ട്, റെക്‌സാല്‍, കോസ്റ്റ്‌കോ, സോബീസ് ആന്‍ഡ് ലോബ്‌ലോസ് എന്നിവയുള്‍പ്പെടെയുള്ള റീട്ടെയ്‌ലര്‍മാരില്‍ നിന്നും മരുന്ന് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.