എഡ്മന്റണിലെ പബ്ലിക് സ്വിമ്മിംഗ് പൂളുകളില്‍ ഇനിമുതല്‍ ടോപ്‌ലെസ് ആയി നീന്താം 

By: 600002 On: Feb 17, 2023, 6:57 AM


എഡ്മന്റണില്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് ഇനിമുതല്‍ ടോപ്‌ലെസ് ആയി പബ്ലിക് സ്വമ്മിംഗ് പൂളുകളില്‍ നീന്താനെത്താം. എന്നാല്‍ കുട്ടികളും കൗമാരക്കാരും അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം മാത്രമേ പൂളുകളിലെത്താവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. എഡ്മന്റണിലെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പബ്ലിക് പൂളുകള്‍ക്കായുള്ള നീന്തല്‍ വസ്ത്ര നയങ്ങളില്‍ കഴിഞ്ഞ വേനല്‍ക്കാലത്താണ് മാറ്റം വരുത്തിയത്. അന്ന ഇത് പൊതുജനങ്ങളെ അറിയിച്ചിരുന്നുില്ല. എന്നാല്‍ 2022 ജൂണില്‍അ സിറ്റിയുടെ വെബ്‌സൈറ്റില്‍ വിവരം നല്‍കിയിരുന്നു. ഈ മാറ്റം എഡ്മന്റണ്‍ സിറ്റിയുടെ കീഴിലുള്ള പൂളുകള്‍ക്ക് മാത്രമാണ് ബാധകം. മറ്റ് പൊതു വിനോദ ഫെസിലിറ്റികള്‍, സ്വാകാര്യ സംഘടനകള്‍ നടത്തുന്ന പൂളുകള്‍ക്കോ നിയമം ബാധകമല്ല. 

18 വയസ് പൂര്‍ത്തിയായവര്‍ക്ക് ടോപ്‌ലെസായി പൂളുകളിലെത്താം. എന്നാല്‍ 18 വയസില്‍ താഴെയുള്ളവര്‍ രക്ഷിതാവിനൊപ്പം മാത്രമേ പൂള്‍ ഉപയോഗിക്കാവൂ എന്ന് നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നു. 

അതേസമയം, പുതിയ നിയമത്തിനെതിരെ ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വസ്ത്രധാരണത്തില്‍ മാറ്റം വരുത്തിയത് മറ്റുള്ളവര്‍ക്കൊപ്പം പൂളുകള്‍ ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടാക്കുമെന്നാണ് പറയുന്നത്. എന്നാല്‍ സിറ്റി, പുതിയ നയം തുടര്‍ന്നുകൊണ്ടുപോകുമെന്ന് തന്നെ അറിയിച്ചിട്ടുണ്ട്.