സത്പ്രവൃത്തിക്ക് അംഗീകാരം;  പുതിയ പദ്ധതിയുമായി കേരള പൊലീസ്

By: 600021 On: Feb 16, 2023, 6:55 PM

പോലീസ് ഉദ്യോഗസ്ഥർ വ്യക്തിപരമായോ ഔദ്യോഗികമായോ ചെയ്യുന്ന സത്പ്രവൃത്തികള്‍ സമൂഹത്തിന് മുന്നിലെത്തിച്ച് അവയ്ക്ക്  അംഗീകാരവും ബഹുമതിയും നല്‍കാനൊരുങ്ങി കേരള പൊലീസ്. ഗുഡ് വര്‍ക്ക് സെല്ലിന് കീഴിലാണ്  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഡ്യൂട്ടിക്കിടയിലും അല്ലാതെയും ചെയ്യുന്ന സത്പ്രവൃത്തികള്‍ രേഖപ്പെടുത്താനും അതിലൂടെ ബഹുമതി നേടാനുമുള്ള അവസരമൊരുങ്ങുന്നത്. മികച്ച പ്രവർത്തനങ്ങൾ, സാമൂഹിക പുരോഗതിക്ക്  സഹായകമാകുന്ന പ്രവർത്തികൾ, വിദ്യാഭ്യാസം, കല, സാഹിത്യം, കായികം, സിനിമ  തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചുവരുന്നവർക്കും വയോജന സംരക്ഷണം, വനിതകളെയും കുട്ടികളെയും സഹായിക്കുന്ന രീതിയിൽ സന്നദ്ധ പ്രവർത്തനങ്ങൾ എന്നിവ നടത്തിയിട്ടുള്ളവർക്കും ഇതിൽ ഭാഗമാകാം. കേരള പോലീസിലെ സേനാംഗങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾക്കും കുട്ടികൾക്കും മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ വരെ ഈ പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണെന്ന്  എഡിജിപി എം ആര്‍ അജിത് കുമാറിന്‍റെ ഓഫീസില്‍ നിന്നുള്ള സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്.