ജമ്മു കശ്മീരിലെ കത്വയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് അൽ ജസീറാ ചാനലിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ദില്ലി ഹൈക്കോടതി. പിഴത്തുക പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. പിഴയടയ്ക്കാമെന്ന് അൽ ജസീറാ ചാനൽ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ഇതേ സാഹചര്യത്തിൽ 16 മാധ്യമങ്ങൾ ഇതുവരെ പിഴ ഒടുക്കിയിട്ടുണ്ട്.