ദക്ഷിണാഫ്രിക്കയിൽ നിന്നുംപന്ത്രണ്ട് ചീറ്റകൾ കൂടി ഇന്ത്യയിലേക്ക് 

By: 600021 On: Feb 16, 2023, 6:23 PM

സൌത്ത് ആഫ്രിക്കയിൽ നിന്നും പന്ത്രണ്ട് ചീറ്റകളെ കൂടി ഇന്ത്യയിലെത്തിക്കുമെന്നും കുനോ ദേശീയ പാർക്കിൽ ഇവയ്ക്കായി പ്രത്യേക ക്വാറൻന്റൻ സൌകര്യങ്ങൾ സജ്ജമാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. അഞ്ച് ആൺ ചീറ്റകളെയും അഞ്ച് പെൺചീറ്റകളെയും കൈമാറുന്നതിനുള്ള കരാറിൽ കഴിഞ്ഞ മാസമാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പിട്ടത്. രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി 1952 ൽ  പ്രഖ്യാപിച്ചിരുന്നു.  കഴിഞ്ഞ സെപ്റ്റംബറിൽ  നമീബിയയില്‍ നിന്നും 8 ചീറ്റപ്പുലികളെ രാജ്യത്തെത്തിച്ചിരുന്നു.