ഇന്ധനവിലയിൽ സര്‍വകാല കുതിപ്പ്;പാകിസ്ഥാനിൽ  ജനം ദുരിതത്തിൽ

By: 600021 On: Feb 16, 2023, 6:00 PM

പാകിസ്ഥാനിൽ ഇന്ധനവില സർവകാല റെക്കോർഡിൽ. ഡീസൽ വില 9.68 രൂപ വർധിപ്പിച്ച് 196.68 രൂപയായി. പെട്രോളിന്  22.20 രൂപ വർധിപ്പിച്ച്  ലിറ്ററിന് 272 രൂപയായി ഉയർത്തി. പ്രീമിയം ഡീസലിന്  17.20 രൂപ വർധിപ്പിച്ച് ലിറ്ററിന് 280 രൂപയായി. മണ്ണെണ്ണ വില ലിറ്ററിന് 202.73 രൂപയായി ഉയർന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ  വായ്പ ലഭിക്കുന്നതിനായി ഐഎംഎഫിൻ്റെ നിർദേശങ്ങൾ അം​ഗീകരിച്ചതിന് പിന്നാലെയാണ് വില പുതുക്കൽ നിശ്ചയിച്ചത്.   ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയാണ് വിലകുതിച്ചുകയറാൻ കാരണമെന്നാണ് വിശദീകരണം. നിലവിൽ തന്നെ ഉയർന്ന പണപ്പെരുപ്പം നേരിടുന്ന രാജ്യത്ത് ഇന്ധനവിലവർധന വൻ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ട്.