ഭൂകമ്പം, വെള്ളപ്പൊക്കം, ഗബ്രിയേല ചുഴലിക്കാറ്റ്; പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ് ന്യൂസിലാന്‍ഡ്

By: 600021 On: Feb 16, 2023, 5:41 PM

ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലാന്‍ഡിലും വെല്ലിംഗ്ടണിലും അനുഭവപ്പെട്ട ഭൂകമ്പത്തിൽ  നിരവധി ആളുകളെ കാണാതായതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ്. ഗബ്രിയേല ചുഴലിക്കാറ്റും  വെള്ളപ്പൊക്ക ഭീഷണിയും  കൂടി നേരിട്ടതോടെ  ഹവാക്ക് മേഖലയില്‍ വീടുകളുടെ ടെറസില്‍ അഭയം തേടിയ ആളുകളെ എന്‍എച്ച് 90 അടക്കമുള്ള സേനാ ഹെലികോപ്ടറുകൾ  എയര്‍ ലിഫ്റ്റ് ചെയ്തു. 300ല്‍ അധികം ആളുകളെയാണ് ഇതിനോടകം സേന  രക്ഷിച്ചത്. ചുഴലിക്കാറ്റ്  സൌത്ത് പസഫിക് മേഖലയിലേക്ക് നീങ്ങിയതിന് പിന്നാലെ മേഖലയിലെ രക്ഷാ പ്രവര്‍ത്തനങ്ങളും വൈദ്യുതി പുനഃസ്ഥാപിക്കലും  ഊര്‍ജ്ജിതമായി തുടരുകയാണ്. മേഖലയിൽ ശുദ്ധജല ക്ഷാമം അധികരിച്ചു വരികയാണ്.