കൊവിഡ് തരംഗത്തിന് പിന്നാലെ രാജ്യത്തെ മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള ആരോഗ്യ, മെഡിക്കല്‍ പരിരക്ഷയില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റത്തിൽ പ്രധിഷേധിച്ച് വിവിധ സര്‍വ്വീസുകളിള്‍ നിന്ന് വിരമിച്ചവര്‍ വുഹാനിലെ തെരുവുകളില്‍. ചികിത്സാ ചെലവുകള്‍ താങ്ങാവുന്നതിനപ്പുറമാണെന്ന് വ്യക്തമാക്കിയാണ് വുഹാനിലെ പ്രായമായവര്‍ പ്രതിഷേധവുമായി തെരുവുകളിൽ എത്തിയത്. ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം പ്രവിശ്യാ തലങ്ങളില്‍ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഉയര്‍ന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. വടക്ക് കിഴക്കന്‍ ചൈനീസ് നഗരമായ ഡാലിയാനിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണ് ഇത്. തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ സമരം. തെരുവില്‍ പ്രതിഷേധിക്കുന്ന പ്രായമായവരുടെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.