കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്റർ പദ്ധതി വിവാദമായ സാഹചര്യത്തിൽ പരാതി പഠിക്കാൻ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. കെ.എസ്.ഇ.ബി. ചെയർമാനും ഊർജ സെക്രട്ടറിയും അംഗങ്ങളായ സമിതിയോട് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് വൈദ്യുതിമന്ത്രിയും യൂണിയൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലെ തീരുമാനം. സമാർട്ട് മീറ്റർ പദ്ധതിയുമായി മന്നോട്ടു പോയില്ലെങ്കിൽ വൈദ്യുതി മേഖലയിലെ നവീകരണ ഗ്രാന്‍റുകളേയും മറ്റ് സഹായങ്ങളേയും ബാധിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കെഎസ്ഇബി ഇതുവരെ സ്വന്തം നിലയ്ക്ക് ഒരു സ്മാർട്ട് മീറ്റർ പോലൂം സ്ഥാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മീറ്ററൊന്നിന് കേന്ദ്ര ധനസഹായമായി കിട്ടുന്ന 450 രൂപയേക്കാള്‍ വലിയ നേട്ടം പദ്ധതി കെഎസ്ഇബി നേരിട്ട് നടപ്പാക്കുന്നതിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ സാമ്ർട്ട് മീറ്ററിൽ കേന്ദ്രം പറയുന്നത് അതേ പോലെ വിഴുങ്ങാതെ ബദൽ മാർഗം തേടണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.