രാജ്യം എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായ വേളയിൽ സുരക്ഷ ശക്തമാക്കി ദില്ലി. രാജ്പഥിന്റെ പേര് കർത്തവ്യപഥെന്ന് മാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽസിസി ഈ വർഷത്തെ മുഖ്യാതിഥിയാകും. കർത്തവ്യപഥിന്റേയും പുതിയ പാർലമെന്റ് മന്ദിരത്തിന്റേയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും. വിശിഷ്ട സേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനും കേരള പോലീസ് ഉൾപ്പെടെ 901 പോലീസ് ഉദ്യോഗസ്ഥർ രാജ്യത്താകെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹരായി.