മരിയ ബ്രാന്യാസ് മൊറേറ; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത 

By: 600021 On: Jan 25, 2023, 7:52 PM

115–ാമത്തെ വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന ഗിന്നസ് ലോക റെക്കോർഡ്  സ്വന്തമാക്കി അമേരിക്കന്‍ സ്വദേശി മരിയ ബ്രാന്യാസ് മൊറേറ.  118 വയസ്സുള്ള ഫ്രെഞ്ച് കന്യാസ്ത്രീ ലുസൈൽ റാൻഡൻ ജനുവരിയിൽ  മരണപ്പെട്ടതിനു പിന്നാലെയാണ് മരിയ ഈ സ്ഥാനത്തേക്ക് എത്തിയത്. തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിൽ ഒലോട്ടയിലെ നഴ്സിങ് ഹോമിലേക്ക് താമസം മാറിയ  മരിയ  ഇപ്പോഴും അവിടുത്തെ അന്തേവാസികൾക്കൊപ്പമാണ് താമസിക്കുന്നത്.  ഈ പ്രായത്തിലും പിയാനോ വായനക്കും ജിമ്നാസ്റ്റിക്സിനും വ്യായാമത്തിനുമെല്ലാം അവർ  സമയം കണ്ടെത്താറുണ്ട്. ഇതുവരെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ഇവർ  കോവിഡ് രോഗത്തെയും അതിജീവിച്ചു.