മുൻ അമേരിക്കൻ  വൈസ് പ്രസിഡണ്ട്  മൈക്ക് പെൻസിൻ്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെത്തി

By: 600021 On: Jan 25, 2023, 7:44 PM

മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റേയും നിലവിലെ പ്രസിഡന്‍റ് ജോ ബൈഡന്‍റേയും കൈവശമുള്ള രഹസ്യ രേഖകളേക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിൻ്റെ   ഇൻഡ്യാനയിലെ വസതിയിൽ നിന്ന് ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രഹസ്യരേഖകൾ കണ്ടെത്തി. രേഖകൾ എഫ്ബിഐക്ക് കൈമാറിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മുന്‍ പ്രസിഡന്‍റ് ട്രംപ്  ക്രിമിനല്‍ അന്വേഷണം നേരിടുന്നതിനിടയിലാണ് കണ്ടെത്തല്‍. പ്രസിഡന്‍ഷ്യല്‍ റെക്കോര്‍ഡ്സ് ആക്ട് അനുസരിച്ച്  വൈറ്റ് ഹൌസില്‍ നിന്നുള്ള രേഖകള്‍ ഭരണകാലം കഴിയുന്നതോടെ സുരക്ഷിതമായി സൂക്ഷിക്കാൻ  നാഷണല്‍ ആര്‍ക്കൈവ്സിലേക്ക് അയക്കണമെന്നാണ് ചട്ടം.