ടെക്‌സ്‌റ്റ് മെസേജ് അഴിമതിയിൽ  മുന്നറിയിപ്പുമായി വാൻകൂവർ സിറ്റി 

By: 600021 On: Jan 25, 2023, 7:33 PM

പാർക്കിംഗ് ടിക്കറ്റ് കലഹരണപ്പെട്ടതായി കാണിച്ച്‌ സിറ്റിയിലെ ജനങ്ങൾക്ക് ടെക്സ്റ്റ് മെസ്സേജ് ലഭിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മെസ്സേജ് അഴിമതിയിൽ മുന്നറിയിപ്പുമായി വൻകുവർ സിറ്റി.  ഡിസംബറിന് ശേഷം രണ്ടാം തവണയാണ് സന്ദേശത്തെക്കുറിച്ച സിറ്റി മുന്നറിയിപ്പ് നൽകുന്നത്. ഉദാഹരണമായി സിറ്റി പങ്കുവെച്ച സന്ദേശത്തിൻ്റെ ഉള്ളടക്കം ‘ നിങ്ങൾക്ക് പരിഹരിക്കപ്പെടാത്ത ഒരു കുറ്റമുണ്ട് . അത് പരിഹരിക്കാനുള്ള സമയ പരിധിയുണ്ട്  ഒരു മണിക്കൂറിനുള്ളിൽ ഒരു ഇൻവോയ്‌സ്‌ അയക്കും’ എന്നാണ്. എന്നാൽ ഈ സന്ദേശം തങ്ങൾ കൈ മാറിയത് അല്ലെന്നും, പിഴ അടക്കേണ്ടതിനെക്കുറിച്ച് ടെക്സ്റ്റ് മെസ്സേജിലൂടെയോ മാധ്യമങ്ങളിലൂടെയോ സാമൂഹ മാധ്യമങ്ങളിലൂടെയോ  തങ്ങൾ അറിയിക്കാറില്ലെന്നുമാണ് സിറ്റി പറയുന്നത്. ലഭിച്ചിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും പേയ്മെന്റ്റ് വിവരങ്ങൾ നല്കരുതെന്നും സിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നവർ അത് സെൽ ഫോൺ ദാതാവിനെ അറിയിക്കുകയും ഉടൻ  ഫോൺ ഇൽ  നിന്നും നീക്കം ചെയ്യണമെന്നും സിറ്റി അറിയിച്ചു.