കാർ മോഷണങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് വന്നതായുള്ള സ്ഥിതിവിവരക്കണക്കുകൾ പുറത്ത് വിട്ട് മോൺട്രിയൽ പോലീസ്. പോയ വർഷത്തിൽ 9,591 വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടെന്നും പോലീസ് പറയുന്നു. 2021 ജൂണിൽ, തന്റെ ഹോണ്ട സിആർവി വീടിന് പുറത്ത് നിന്നും മോഷ്ടിക്കപ്പെട്ടതായും ഒടുവിൽ മോൺട്രിയൽ തുറമുഖത്തെ ഒരു ഷിപ്പിംഗ് കണ്ടെയ്‌നർ ട്രാക്കുചെയ്‌ത് പോലീസ് അത് കണ്ടെത്തിയതായും ഫെർണാണ്ടോ പിൻസൺ പറഞ്ഞു. എന്നാൽ തിരികെ ലഭിച്ച കാർ രണ്ട് മാസത്തിന് ശേഷം വീണ്ടും മോഷ്ടിക്കപ്പെട്ടു. മോൺട്രിയൽ പോലീസിൻ്റെ പുതിയ സ്ഥിതിവിവരക്കണക്കുകൾപ്രകാരം 4,411 കാറുകൾ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട 2016 മുതൽ 5 വർഷത്തേക്ക്, മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം താരതമ്യേന സ്ഥിരതയുള്ളതായിരുന്നു, എന്നാൽ 2021 ൽ അത് 43 ശതമാനമായി ഉയർന്നു. ആ വർഷം, 6,527 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മോൺട്രിയൽ തുറമുഖത്തിൻ്റെ സാമീപ്യം കണക്കിലെടുത്ത് മിക്ക മോഷണങ്ങളും കാറുകൾ കയറ്റി അയക്കുന്നതിലൂടെ അവസാനിക്കുന്നു വെന്നാണ് മോൺട്രിയൽ പോലീസിന്റെ നിഗമനം.