പാസ്‌പോർട്ട് അപേക്ഷയുടെ  ബാക്ക്‌ലോഗ് ഇല്ലാതാക്കിയെന്ന് കാനഡയുടെ സാമൂഹിക വികസന മന്ത്രി  

By: 600021 On: Jan 25, 2023, 6:03 PM

കാനഡക്കാരുടെ പാസ്‌പോർട്ട് അപേക്ഷകളുടെ  ബാക്ക്‌ലോഗ് ഇല്ലാതാക്കാനും  പ്രോസസ്സിംഗ് സമയം വേഗത്തിലാക്കാനും പോയ വർഷം  ഫെഡറൽ ഗവൺമെന്റിനു സാധിച്ചുവെന്നും കാനഡക്കാർക്ക് അവരുടെ പാസ്‌പോർട്ടുകൾ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയങ്ങൾ പ്രീ-പാൻഡെമിക് നിലവാരത്തിലേക്ക് തിരിച്ചെത്തി എന്നും  സാമൂഹിക വികസന  മന്ത്രി കരീന ഗൗൾഡ്. പാസ്‌പോർട്ട് ഓഫീസുകളുടെ "പ്രോസസ്സിംഗ് കപ്പാസിറ്റി", "സ്ട്രീംലൈൻഡ് ഓപ്പറേഷൻസ്" എന്നിവ വർദ്ധിപ്പിച്ചതിൻ്റെ  ഫലമായാണ്  98 ശതമാനം അപേക്ഷകളുടെ ബാക്ക്‌ലോഗ് പ്രോസസ്സ് ചെയ്ത് , ഇല്ലാതാക്കിയതെന്നും ഗൗൾഡ് പറഞ്ഞു. അപേക്ഷകരുടെ എണ്ണം ഉയർന്നതിനാൽ പാസ്‌പോർട്ട് ലഭിക്കാൻ മാസങ്ങളോളം കാലതാമസം നേരിട്ട  കനേഡിയൻ യാത്രക്കാർക്ക് സുപ്രധാന യാത്രകൾ നഷ്‌ടമായ സാഹചര്യത്തിൽ ഫെഡറൽ ഗവൺമെന്റിനു ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.