കാൽഗറി ന്യൂ കമർ & റെഫ്യൂജി ജോബ് ഫെയർ ഫെബ്രുവരി 9 ന് 

By: 600007 On: Jan 25, 2023, 5:59 AM

ഇമ്മിഗ്രന്റ് എഡ്യൂക്കേഷൻ സൊസൈറ്റി, സെന്റർ ഫോർ ന്യൂ കമേഴ്സ്, ഇമ്മിഗ്രന്റ് സർവീസസ് കാൽഗറി, കാൽഗറി ഇമ്മിഗ്രന്റ് വിമൻസ് അസോസിയേഷൻ എന്നിവർ സംയുക്തയായി ന്യൂ കമേഴ്സിനും, റെഫ്യൂജികൾക്കുമായി ജോബ് ഫെയർ നടത്തുന്നു. 2023 ഫെബ്രുവരി 9 ന് 1 മണി മുതൽ 4 മണി വരെ The Immigrant Education Society - TIES Westwinds,3675 63 Avenue Northeast #200 Calgary, AB T3J 5K1-ൽ വെച്ചാണ് ജോബ് ഫെയർ നടക്കുന്നത്. വിവിധ മേഖലകളിലുള്ള 20 കമ്പനികൾ ഈ ജോബ് ഫെയറിൽ പങ്കെടുക്കുന്നുണ്ട്. ജോബ് ഫെയറിൽ പങ്കെടുക്കുവാൻ https://www.eventbrite.ca/e/job-fair-tickets-478289646207 എന്ന ലിങ്ക് വഴി രെജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് wwrecption@immigrant-education.ca എന്ന ഇമെയിലിൽ ബന്ധപ്പെടുക.