എയർ ട്രാൻസാറ്റ് വാൻകൂവറിലെ ബേസ് അടയ്ക്കുന്നു; 200-ലധികം പേരുടെ ജോലിയെ ബാധിക്കും  

By: 600007 On: Jan 25, 2023, 5:21 AM

വാൻകൂവർ ഇന്റർനാഷണൽ എയർപോർട്ടിലെ തങ്ങളുടെ ബേസ് അടച്ചുപൂട്ടുകയാണെന്ന് എയർ ട്രാൻസ്‌സാറ്റ്. വാൻകൂവറിലെ ജീവനക്കാരെ ടൊറന്റോയിലേക്കും മോൺ‌ട്രിയലിലേക്കും മാറുവാനുള്ള അവസരം നൽകുമെന്ന് കമ്പനി അറിയിച്ചു. എയർലൈന്റെ ഈ നടപടി മൂലം, ഏകദേശം 200-ലധികം ആളുകളെ സ്ഥലംമാറുവാനോ, ജോലി നഷ്ടപ്പെടാനോ നിർബന്ധിതരാക്കുമെന്ന് ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു. 

വാൻകൂവറിലെ ബേസ് അടച്ചുപൂട്ടുന്നത് വാൻകൂവറിലേക്കുള്ള സർവീസുകളെ ബാധിക്കില്ലെന്നും വിമാനം സർവീസ് ചെയ്യാൻ മെയിന്റനൻസ് ടീം വാൻകൂവറിൽ തുടരുമെന്നും എയർലൈൻ പറയുന്നു. എയർലൈനിന്റെ തീരുമാനത്തിൽ അംഗങ്ങൾ എല്ലാം നിരാശരാണെന്നും മറ്റൊരു നഗരത്തിലേക്ക് മാറ്റുന്നതിനുള്ള ഓഫർ, ആഘാതം ഒരു പരിധിവരെ ലഘൂകരിക്കുമെങ്കിലും എന്നാൽ അത് തൊഴിലാളികൾക്ക് തീരുമാനമെടുക്കുവാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും യൂണിയൻ അറിയിച്ചു.