ഗൂഗിളിന്റെ എഡ്‌മന്റണിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസ്‌ പൂട്ടുന്നു 

By: 600007 On: Jan 25, 2023, 4:59 AM

തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപസ്ഥാപനമായ ഡീപ് മൈൻഡിന്റെ ഉടമസ്ഥതയിലുള്ള എഡ്മണ്ടൻ ഓഫീസ് അടച്ചുപൂട്ടുമെന്ന് ഗൂഗിളിന്റെ പാരന്റ് കമ്പനി ആൽഫബെറ്റ് ഐഎൻസി. യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ് മൈൻഡ്, ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ ഏകീകരിക്കുകയാണെന്നും മോൺട്രിയൽ, ടൊറന്റോ ഓഫീസുകൾ നിലനിർത്തുമെന്നും ആൽഫബെറ്റ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എഡ്മന്റൻ ഓഫീസിൽ ജോലി ചെയ്യുന്നവർക്ക് മറ്റൊരു ഡീപ് മൈൻഡ് സൈറ്റിലേക്ക് മാറാനുള്ള അവസരം നൽകിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

12,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ആൽഫബെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് സുന്ദർ പിച്ചൈ കഴിഞ്ഞയാഴ്ച അറിയിച്ചതിന് പിന്നാലെയാണ് എഡ്‌മന്റൻ ഓഫീസ് അടച്ചുപൂട്ടുന്നത്.