'' മാളികപ്പുറം '' സ്പെഷ്യൽ ഷോ എഡ്മൺറ്റണിൽ

By: 600007 On: Jan 25, 2023, 4:57 AM

 

"മാളികപ്പുറം"  എന്ന സൂപ്പർ ഹിറ്റ് ഉണ്ണിമുകുന്ദൻ സിനിമയുടെ പ്രത്യേക പ്രദർശനം കാനഡയിലെ എഡ്മൺറ്റണിലും. ഫെബ്രുവരി 5, ഞായറാഴ്ച എഡ്മൺറ്റണിലെ മെട്രോ സിനിമാ (GARNEAU, 8712, 109 Street, EDMONTON  T6G 1E9) യിലാണ് പ്രദർശനം. ഉണ്ണിമുകുന്ദന്‌ പുറമെ മനോജ് കെ ജയൻ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സിനിമ തെന്നിന്ത്യ ആകെ വൻ വിജയമായി പ്രദർശനം തുടരുകയാണ്.  ഇവർക്കൊപ്പം ചിത്രത്തിൽ അഭിനയിച്ച പിയൂഷ്, ദേവ നന്ദ എന്നീ ബാലതാരങ്ങളുടെ  പ്രകടനം വളരെയധികം പ്രശംസനീയമാണ്. 

പ്രശസ്ത സംവിധായകൻ ശശി ശങ്കറിൻ്റെ മകൻ വിഷ്ണു ശശി ശങ്കർ ആണ് ചിത്രത്തിന്റെ സംവിധായകൻ.  ചിത്രത്തിന്റെ കഥയും തിരക്കഥയും  ചെയ്തിരിക്കുന്നത്  അഭിലാഷ് പിള്ളയാണ്. സംഗീത സംവിധാനം രഞ്ജിൻ രാജ്. നിർമ്മാണം നീറ്റാ പിന്റോ & പ്രിയാ വേണു. വിതരണം കാവ്യാ ജോസ് ഫിലിം കമ്പനി.

എഡ്മൺറ്റണിലും പരിസരങ്ങളിലും ഉള്ള എല്ലാ മലയാളികളും മാളികപ്പുറം എന്ന സിനിമയുടെ ഈ സ്പെഷ്യൽ ഷോ കണ്ട്  വിജയിപ്പിക്കണമെന്ന് സംഘാടകരായ ബിനോജ് കുറുവയിലും, ജിജി പടമാടനും [Beyond Just Service (BJS)- Century 21 Realtors]  അഭ്യർത്ഥിച്ചു. ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങിക്കാൻ താഴെ കൊടുത്തിട്ടുള്ള ബാർ കോഡ് സ്കാൻ ചെയ്താൽ മതിയാകും.

 

കൂടുതൽ വിവരങ്ങൾക്ക്  778 319 1978 എന്ന നമ്പറിൽ ബിനോജ് മേനോനെ ബന്ധപ്പെടാവുന്നതാണ്.