മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഈ മാസം 31-ന് സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കെ ഐ എ എസ് തലത്തിൽ വൻ അഴിച്ചുപണിയുമായി സംസ്ഥാന സർക്കാർ. അദ്ദേഹം വഹിച്ചിരുന്ന കായിക- യുവക്ഷേമ വകുപ്പുകളുടെ ചുമതല പ്രണവ് ജ്യോതിനാഥിന് നൽകി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന അജിത് കുമാറിനു തൊഴിൽ വകുപ്പ്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജിന് സാമൂഹിക നീതി വകുപ്പ്, തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ബിജുവിന് പൊതുമരാമത്ത് വകുപ്പ്, സഹകരണവകുപ്പ് സെക്രട്ടറി മിനി ആൻ്റണിക്ക് സാംസ്കാരിക വകുപ്പിൻ്റെ അധിക ചുമതല , കൃഷി വകുപ്പ് സെക്രട്ടറിയായ ഡോ.ബി.അശോകിന് കാർഷികോൽപ്പാദന കമ്മീഷണറുടെ അധിക ചുമതല എന്നിങ്ങനെയാണ് നൽകിയിരിക്കുന്നത്.