ചൈനീസ് സഹായത്തോടെ ലാഗോസില്‍ തയ്യാറായ നൈജീരിയയുടെ ആദ്യത്തെ ആഴക്കടല്‍ തുറമുഖം കമ്മീഷൻ ചെയ്ത് നൈജീരിയ. എണ്ണായിരത്തി ഒരുന്നൂറ്റി അൻപത്തി മൂന്ന് കോടി രൂപയാണ് ഇതിനായി ചെലവിട്ട തുറമുഖത്തിന് 1.2 മില്യണ്‍ കണ്ടെയ്നറുകളെ ഒരേസമയം കൈകാര്യം ചെയ്യാനാവുമെന്നാണ് നൈജീരിയന്‍ അവകാശവാദം. ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ സേവനം ലഭ്യമാകുന്ന നൈജീരിയയിലെ ആദ്യത്തെ തുറമുഖം കൂടിയാണ് ഇത്. നൈജീരിയൻ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി സര്‍ക്കാരിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ നാഴികകല്ലായ ഈ ആഴക്കടല്‍ തുറമുഖം കാര്‍ഗോയും വന്‍ കപ്പലുകളുമടക്കം കൈകാര്യം ചെയ്യുന്ന ആഫ്രിക്കൻ ഹബ്ബായി നൈജീരിയയെ മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍. ചൈന ഹാര്‍ബര്‍ എന്‍ജിനിയറിംഗ് കമ്പനി ആന്‍ഡ് ടോലോഗ്രാം ഗ്രൂപ്പിനാണ് തുറമുഖത്തിന്‍റെ 75 ശതമാനം ഉടമസ്ഥാവകാശവും. ബാക്കി 25 ശതമാനം ഉടമസ്ഥാവകാശം ലാഗോസ് സംസ്ഥാന സര്‍ക്കാരിനും നൈജീരിയന്‍ തുറമുഖ അതോറിറ്റിക്കുമാണ്.