യാനോമാമി മേഖലയില്‍ പട്ടിണി രൂക്ഷം; ആദിവാസികളെ എയര്‍ലിഫ്റ്റ് ചെയ്ത് ബ്രസീല്‍ സര്‍ക്കാര്‍

By: 600021 On: Jan 24, 2023, 6:23 PM

പോഷകാഹാരക്കുറവിനാൽ  നൂറ് കണക്കിന്  ശിശു മരണം   നടന്നതിന് പിന്നാലെ മെഡിക്കല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യാനോമാമി മേഖലയില്‍ നിന്ന് ആദിവാസി കുടുംബങ്ങളെ എയര്‍ ലിഫ്റ്റ് ചെയ്ത് ബ്രസീല്‍ സര്‍ക്കാര്‍.  ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ റോറേയ്മയില്‍ പട്ടിണിയിലായ 16 ആദിവാസി വിഭാഗത്തിലുള്ളവരേയാണ് എയര്‍ ലിഫ്റ്റ് ചെയ്തത്. യാനോമാമിയിലെ മരണങ്ങളില്‍ ഏറിയ പങ്കും വനമേഖലയിലെ ഖനനം മൂലമുണ്ടായ ജലമലിനീകരണവുമായി ബന്ധപ്പെട്ടാണ് സംഭവിച്ചിട്ടുള്ളത്.  മാനുഷിക പരമായ വെല്ലുവിളി എന്നതിന് അപ്പുറമായി റൊറേയ്മയില്‍ കണ്ടത് വംശഹത്യയാണ്. അതേസമയം ആദിവാസി സമൂഹത്തെ മനുഷ്യരായി തന്നെ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കാനാണ് തന്‍റെ സന്ദര്‍ശനമെന്നും ബുദ്ധിമുട്ടുന്നവരോട് സഹാനുഭൂതി കാണിക്കാത്ത സര്‍ക്കാരിന്‍റെ മുന്‍കൂട്ടി നിശ്ചയിച്ച കുറ്റകൃത്യമാണ് യാനോമാമിയില്‍ സംഭവിച്ചതെന്നും ബ്രസീല്‍ പ്രസിഡന്‍റ് ലുല ഡ സിൽവ വിശദമാക്കി.