കാല്‍ഗറിയിലെ ചാര്‍ട്ടേഡ് സര്‍ജിക്കല്‍ ഫെസിലിറ്റികള്‍ ഉപയോഗിച്ച് പൊതുധന സഹായത്തോടെ ഓര്‍ത്തോപീഡിക് ശസ്ത്രക്രിയകള്‍ കൂടുതല്‍ പേര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. കാല്‍ഗറിയിലെ ഇന്‍ഡിപെന്‍ഡന്റ് ഹെല്‍ത്ത് കെയര്‍ സെന്ററായ കനേഡിയന്‍ സര്‍ജറി സൊല്യൂഷനില്‍ ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.
സര്‍ക്കാരിന്റെ ഹെല്‍ത്ത് കെയര്‍ ആക്ഷന്‍ പ്ലാന്‍, ആല്ബെര്ട്ടയിലുടനീളമുള്ള ആശുപത്രികളിലും ചാര്‍ട്ടേഡ് സര്‍ജിക്കല്‍ ഫെസിലിറ്റികളിലും കൂടുതല്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നതിന് സഹായിക്കും. മെഡിക്കല്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന കാത്തിരിപ്പ് കാലയളവ് ഇതുവഴി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവിശ്യയിലുടനീളമായി ഏകദേശം 70,000 പേര് ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും ഏകദേശം 6,000 പേര് ഓര്‍ത്തോപീഡിക് ശസ്ത്രക്രയകള്ക്കായി കാത്തിരിക്കുകയാണെന്നും കോപ്പിംഗ് വ്യക്തമാ്ക്കി.