ആല്‍ബെര്‍ട്ടയില്‍ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമായി പ്രവര്‍ത്തിക്കുന്ന ആല്‍ബെര്‍ട്ട ആഡ്വാന്റേജ് ഇമിഗ്രേഷന്‍ പ്രോഗ്രാം(AAIP), ആല്‍ബെര്‍ട്ട എക്സ്പ്രസ് എന്‍ട്രി സ്ട്രീമിനുള്ള കാന്‍ഡിഡേറ്റ് സെലക്ഷന് മാനദണ്ഡത്തില്‍ അടുത്ത കുടുംബാംഗങ്ങളെയും കൂടി ഉള്‍പ്പെടുത്താമെന്ന് പ്രഖ്യാപിച്ചു. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും. ഇതോടെ, ഫെഡറല്‍ എക്സ്പ്രസ് എന്‍ട്രി പൂളില്‍ അടുത്ത കുടുംബാംഗങ്ങള്‍( രക്ഷിതാവ്, കുട്ടി, കാനഡയില്‍ സ്ഥിരതാമസക്കാരോ പൗരന്മാരോ ആയ സഹോദരി അല്ലെങ്കില്‍ സഹോദരന്) ഉള്ളതായി ലിസ്റ്റ് ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അധിക സെലക്ഷന് ഫാക്ടര്‍ മാനദണ്ഡങ്ങള്‍ പാലിക്കണം.
ഇത് അപേക്ഷകര്‍ക്ക് ആല്‍ബെര്‍ട്ട എക്സ്പ്രസ് എന്‍ട്രി സ്ട്രീമില്‍ നിന്ന് നോട്ടിഫിക്കേഷന്‍ ഓഫ് ഇന്റ്രസ്റ്റ്(NOI) ലഭിക്കാനുള്ള മികച്ച അവസരം നല്‍കുകയും സ്ഥിരതാമസത്തിനായി അപേക്ഷിക്കാന്‍ ക്ഷണിക്കുകയും ചെയ്യും. ഫെഡറല്‍ എക്സ്പ്രസ് എന്‍ട്രി പൂളില്‍ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ സമര്‍പ്പിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അര്‍ഹത നിര്‍ണയിക്കുന്നത്.
പുതിയ കുടിയേറ്റക്കാരെ പ്രവിശ്യയില്‍ സ്ഥിരതാമസമാക്കുന്നതിന് അടുത്ത കുടുംബാംഗങ്ങളെ ചേര്‍ക്കുന്നത് നിര്‍ണായകമാണെന്ന് അധികൃതര്‍ പറയുന്നു.