ക്യുബെക്കില്‍ ഏപ്രില്‍ 30 മുതല്‍ ഹെവി വാഹനങ്ങളില്‍ ഇലക്ടോണിക് ലോഗിംഗ് ഡിവൈസ് നിര്‍ബന്ധം 

By: 600002 On: Jan 24, 2023, 11:03 AM


ഏപ്രില്‍ 30 മുതല്‍ ഹെവി വാഹനങ്ങളില്‍ ഇലക്ടോണിക് ലോഗിംഗ് ഡിവൈസ്(ഡിസിഇ)നിര്‍ബന്ധമാക്കി ക്യുബെക്ക്. ജോലി കാലയളവും വിശ്രമ സമയവും രേഖപ്പെടുത്തുന്നതിന് സഹായകമാകുന്ന ഉപകരണമാണിത്. ഉപകരണം വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതോടെ റോഡുകളില്‍ മികച്ച സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സസ്‌റ്റെയ്‌നബിള്‍ മൊബിലിറ്റി മിനിസ്റ്റര്‍ ജെനിവീവ് ഗില്‍ബോള്‍ട്ട് പറഞ്ഞു. കൂടാതെ ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ക്ഷീണം കുറയ്ക്കാനും ഇത് സഹായകമാകും. ജനുവരി 1 മുതല്‍ മറ്റ് കനേഡിയന്‍ പ്രവിശ്യകളിലും പ്രദേശങ്ങളിലും ഇതിന്റെ ഉപയോഗം നിര്‍ബന്ധമാണ്. 

ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ്, വിശ്രമ സമയം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്വയമേവ രേഖപ്പെടുത്തുന്ന വാഹനത്തിന്റെ എന്‍ജിനുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണമാണ് ഇലക്ട്രോണിക് ലോഗ്ഗിംഗ് ഡിവൈസ്.
ട്രക്ക് ഡ്രൈവര്‍മാര്‍ കഴിഞ്ഞ 14 ദിവസങ്ങളിലെ ദൈനംദിന ലോഗുകള്‍ എല്ലായ്പ്പോഴും സൂക്ഷിക്കണമെന്ന് ചട്ടങ്ങള്‍ ആവശ്യപ്പെടുന്നു, കൂടാതെ ജോലിസ്ഥലത്ത്, ലോഗുകള്‍ കുറഞ്ഞത് ആറ് മാസമെങ്കിലും ഫയലില്‍ സൂക്ഷിക്കണം