വര്‍ഷത്തിലൊരിക്കല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് യുഎസ് 

By: 600002 On: Jan 24, 2023, 10:46 AM

സാധാരണ ഫ്‌ളൂ ഷോട്ടുകളെടുക്കുന്നത് പോലെ വര്‍ഷത്തിലൊരിക്കല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് യുഎസ്. രാജ്യത്തെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വൈറസിനെതിരെ പരിരക്ഷ നേടുന്നതിനായി വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു ഷോട്ട് സ്വീകരിക്കണമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ശുപാര്‍ശ ചെയ്യുന്നു. 

ഇനി എത്ര ഷോട്ടുകള്‍ ലഭിച്ചുവെന്നോ അവസാന ബൂസ്റ്റര്‍ കഴിഞ്ഞ് എത്ര മാസമായി എന്നോ ട്രാക്ക് ചെയ്യേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

യുഎസ് ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേര്‍ക്ക് ഒരു വാക്‌സിന്‍ ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെങ്കിലും അര്‍ഹരായവരില്‍ 16 ശതമാനം പേര്‍ക്ക് മാത്രമേ ഓഗസ്റ്റില്‍ അംഗീകാരം ലഭിച്ച ഏറ്റവും പുതിയ ബൂസ്റ്ററുകള്‍ ലഭിച്ചിട്ടുള്ളൂവെന്നാണ് കണക്ക്.