കോവിഡ് പാന്‍ഡെമിക് ആരംഭിച്ചതിന് ശേഷം കാനഡയില്‍ 50,000 ത്തിലധികം പേര്‍ മരിച്ചതായി പിഎച്ച്എസി 

By: 600002 On: Jan 24, 2023, 9:03 AM

2020 ല്‍ കോവിഡ്-19 ആരംഭിച്ചതിന് ശേഷം കാനഡയില്‍ 50,000 ത്തിലധികം പേര്‍ മരിച്ചതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ(PHAC).  ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളോടെ രാജ്യത്ത് 50,135 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി പിഎച്ച്എസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ആഴ്ചയും പുറത്തുവിടുന്ന പ്രവിശ്യാ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ദേശീയ ഡാറ്റ പുറത്തുവിടുന്നത്. 

ദിവസേന കോവിഡ് അപ്‌ഡേറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരേയൊരു പ്രവിശ്യയാണ് ക്യുബെക്ക്. ക്യുബെക്കില്‍ ചൊവ്വാഴ്ച വരെ 17, 865 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 15,786 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒന്റാരിയോ രണ്ടാം സ്ഥാനത്താണ്. 5,470 മരണങ്ങളാണ് ആല്‍ബെര്‍ട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വെള്ളിയാഴ്ച വരെ ഐസിയുവിലുള്ള 240 ല്‍ അധികം രോഗികള്‍ ഉള്‍പ്പെടെ 4,400 ല്‍ അധികം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായാണ് പ്രവിശ്യാ ഡാറ്റ അടിസ്ഥാനമാക്കിയുള്ള വിവരം.