കാൽഗറി മലയാളികൾക്കായി ''മാളികപ്പുറം'' സ്‌പെഷ്യൽ ഷോ ജനുവരി 28 നും 29 നും

By: 600007 On: Jan 24, 2023, 7:25 AM

ഉണ്ണിമുകുന്ദൻ നായകനായി  മലയാള സിനിമ മേഖലയിൽ തരംഗമായി മാറിയ "മാളികപ്പുറം" കാനഡയിലെ കാൽഗറിയിലും . ജനുവരി 28, 29 എന്നി ദിവസങ്ങളിൽ കാൽഗറി  ഡൗൺടൗണിലെ ഗ്ലോബ് സിനിമ തിയേറ്ററിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക. ഉണ്ണിമുകുന്ദന്‌ പുറമെ മനോജ് കെ ജയൻ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സിനിമ തെന്നിന്ത്യ ആകെ വൻ വിജയമായി പ്രദർശനം തുടരുകയാണ്.  ഇവരെ കൂടാതെ പിയൂഷ്, ദേവ നന്ദ എന്നീ ബാലതാരങ്ങളുടെ  പ്രകടനം വളരെയധികം പ്രശംസനീയമാണ്. 

പ്രശസ്ത സംവിധായകൻ ശശി ശങ്കറിൻ്റെ മകൻ വിഷ്ണു ശശി ശങ്കർ ആണ് ചിത്രത്തിന്റെ സംവിധായകൻ.  ചിത്രത്തിന്റെ കഥയും തിരക്കഥയും  ചെയ്തിരിക്കുന്നത്  അഭിലാഷ് പിള്ളയാണ്. സംഗീത സംവിധാനം രഞ്ജിൻ രാജ്. നിർമ്മാണം നീറ്റാ പിന്റോ & പ്രിയാ വേണു. വിതരണം കാവ്യാ ജോസ് ഫിലിം കമ്പനി.

കാൽഗറിയിലും പരിസരങ്ങളിലും ഉള്ള എല്ലാ മലയാളികളും മാളികപ്പുറം എന്ന സിനിമയുടെ ഈ സ്പെഷ്യൽ ഷോസ് കണ്ട്  വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു. ടിക്കറ്റുകൾക്ക് വേണ്ടി മനോജ് എസ് നായർ -  403 608 8311, ദുർഗ്ഗാ  ലക്ഷ്മി - 403 993 1470 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.