തിരുവനന്തപുരം-കൊല്‍ക്കത്ത പ്രതിദിന സർവീസ്  ആരംഭിച്ച് ഇന്‍ഡിഗോ

By: 600021 On: Jan 23, 2023, 7:34 PM

തിരുവനന്തപുരം-കൊൽക്കത്ത സെക്ടറിൽ യാത്ര ചെയ്യാൻ  പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസിനു തുടക്കമിട്ട്  ഇൻഡിഗോ എയർലൈൻസ്. ഇതോടെ രണ്ട് വിമാനങ്ങളെ ആശ്രയിച്ചുള്ള ഏഴര മണിക്കൂർ  യാത്ര നാലര മണിക്കൂറായി കുറയും. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 1.40ന്  പുറപ്പെടുന്ന വിമാനം  വൈകുന്നേരം 6 മണിക്ക് ചെന്നൈ വഴി കൊൽക്കത്തയിൽ എത്തും. കൊൽക്കത്തയിൽ നിന്ന് രാവിലെ 8:15ന് പുറപ്പെടുന്ന മടക്ക വിമാനം  ഉച്ചയ്ക്ക്‌ 1.05 -ന് തിരുവനന്തപുരത്തെത്തും.