എട്ടാമത്  നിയമസഭാ സമ്മേളനത്തിന് തുടക്കമായി; സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണർ

By: 600021 On: Jan 23, 2023, 7:24 PM

കേരള നിയമസഭയുടെ എട്ടാമത്  സമ്മേളനത്തിന് തുടക്കമായി. സാമ്പത്തിക വളര്‍ച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങളിലെ കേരളത്തിന്‍റെ വളര്‍ച്ചയെ പുകഴ്ത്തിയുള്ള  ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന്  തുടക്കമായത്. സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കരണത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കും  സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ മികച്ച കേന്ദ്രമാക്കും. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച നേടിയ  സംസ്ഥാനം സുസ്ഥിര വികസനത്തില്‍ മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക ശാക്തീകരണത്തില്‍ മാതൃകയായ സംസ്ഥാനം അതിദാരിദ്രം ഒഴിവാക്കാന്‍  ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. തൊഴില്‍ ഉറപ്പാക്കുന്നതില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള  കേരളം  അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനത്തിനാണ് ലക്ഷ്യമിടുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ ആര്‍ദ്രം മിഷന്‍ അടിസ്ഥാന ചികിത്സാ മേഖലയില്‍ പുരോഗതി ഉണ്ടാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ മികച്ചതും ചെലവ് കുറഞ്ഞതുമായി. ലിംഗ സമത്വ ബോധവത്കരണത്തിനായി പദ്ധതി രൂപീകരിക്കും. ന്യൂനപക്ഷ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.