എയർ ബാഗ് പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 2022 ഡിസംബർ 8നും 2023 ജനുവരി 2023 നും മധ്യേ നിർമിച്ച ഗ്രാൻസ, അർബൻ ക്രൂസർ, ഹൈറൈഡർ എന്നീ മോഡലുകളിലെ 1,390 വാഹനങ്ങൾ തിരികെ വിളിച്ച് ടൊയോട്ട ഇന്ത്യ. വാഹന ഉടമകളെ ടൊയോട്ട ഡീലർമാർ നേരിൽ ബന്ധപ്പെട്ട് പണം നൽകാതെ തന്നെ പിഴവ് സംഭവിച്ച പാർട്ട് റീപ്ലേസ് ചെയ്ത് നൽകുമെന്ന് കമ്പനി അറിയിച്ചു. ടൊയോട്ടയുടെ വെബ്‌സൈറ്റിൽ കാറിൻ്റെ വിഐഎൻ നമ്പർ ഉപയോഗിച്ച് പരിശോധിച്ചാൽ തങ്ങളുടെ കാർ പിഴവ് സംഭവിച്ച ശ്രേണിയിൽ പെട്ടതാണോ എന്ന് അറിയാൻ സാധിക്കുമെന്നും എയർബാഗ് റീപ്ലേസ്‌മെന്റിന് മുന്നേയുള്ള ഈ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും ഉടമകളോട് ടൊയോട്ട കമ്പനി ആവശ്യപ്പെട്ടു.