ഇന്ത്യൻ നാവികസേനയുടെ പുതിയ മുങ്ങിക്കപ്പൽ ഐഎൻഎസ് വഗീര്‍ കമ്മീഷൻ ചെയ്തു 

By: 600021 On: Jan 23, 2023, 6:52 PM

കടലിൽ കരുത്തുറ്റ  പ്രതിരോധം കാഴ്ച വെക്കാൻ  സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിലെ  അഞ്ചാമൻ, ഐഎൻഎസ് വഗീറിനെ കമ്മീഷൻ ചെയ്ത് ഇന്ത്യൻ നാവിക സേന. ഫ്രഞ്ച് കമ്പനിയായ ഡി.സി.എൻ.എസിൻ്റെ സഹകരണത്തോടെ മുംബൈയിലെ ഡോക്യാർഡിൽ നിർമിച്ച വഗീർ സമുദ്രത്തിലെ ഇരപിടിയൻ സ്രാവാണ്. ഇതോടെ  ആറ് മുങ്ങികപ്പലുകളാണ് പ്രൊജക്ട് 15ൻ്റെ  ഭാഗമായി നാവിക സേനയിലേക്ക് എത്തുക. ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം എന്നിവ ഒരുപോലെ നടത്താനുള്ള ശേഷിയാണ് സ്‌കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളുടെ ഏറ്റവും വലിയ ശക്തി. ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ മൈനുകൾ ഉപയോഗിച്ച് തകർക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. ഐഎൻഎസ് കൽവാരി, ഐഎൻഎസ് ഖണ്ഡേരി, ഐഎൻസ് കരഞ്ച്, ഐഎൻഎസ് വാഗ്ഷീർ എന്നിവയാണ് നേവിയുടെ ഈ ശ്രേണിയിലെ മറ്റു കപ്പലുകൾ.