ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഉള്ള വീസ നടപടികൾക്ക് കാലതാമസം നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരുടെ വീസ നടപടികൾ വേഗത്തിലാക്കാനൊരുങ്ങി അമേരിക്ക. ഇതിനായി കോൺസുലർ സ്റ്റാഫിന്‍റെ എണ്ണം കൂട്ടാനും അപേക്ഷകർക്കായി ശനിയാഴ്ചകളിലും പ്രത്യേക അഭിമുഖം നടത്താനും തീരുമാനമായി. അതേസമയം യുഎഇയില്‍ വിസ, എമിറേറ്റ്സ് ഐഡി ഇഷ്യു എന്നിവയ്ക്കുള്ള ഫീസിൽ 100 ദിര്‍ഹത്തിൻ്റെ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നതായി ടൈപ്പിങ് സെന്ററുകള്‍ അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.