ആൻഡമാനിലെ21 ദ്വീപുകൾ നാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി;ദ്വീപുകൾ ഇനി  പരംവീർചക്ര ജേതാക്കളുടെ പേരിൽ അറിയപ്പെടും

By: 600021 On: Jan 23, 2023, 6:16 PM

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷികദിനത്തിൽ ആൻഡമാനിലെ 21 ദ്വീപുകള്‍ക്ക്  നാമകരണം നടത്തി  പ്രധാനമന്ത്രി നരേന്ദ്രമോദി. പേരില്ലാതിരുന്ന ദ്വീപ് സമൂഹത്തിലെ  21 ദ്വീപുകള്‍  ഇനി പരമവീരചക്ര പുരസ്കാരം നേടിയവരുടെ പേരുകളില്‍ അറിയപ്പെടും. 1947 ല്‍ പാകിസ്ഥാൻ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സോംനാഥ് ശർമയുടെ പേരാണ് ഏറ്റവും വലിയ ദ്വീപിന്  നല്‍കിയിരിക്കുന്നത്.  നാമകരണം ചരിത്രമുഹൂർത്തമാണെന്നും യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും മോദി വ്യക്തമാക്കി. രാജ്യമെന്നതായിരുന്നു എല്ലാത്തിനും ഉപരി പരമ വീരചിക്രം പുരസ്കാരം നേടിയവരുടെ  അനശ്വരമായ ആദർശമെന്നും മോദി പറഞ്ഞു.  നേതാജി സുഭാഷ് ചന്ദ്രബോസിനായി നിര്‍മിക്കുന്ന ദേശീയ സ്മാരകത്തിന്‍റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.