പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇരുട്ടിലായി പ്രമുഖ നഗരങ്ങൾ 

By: 600021 On: Jan 23, 2023, 6:03 PM

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ഇരുട്ടിലായി രാജ്യ തലസ്ഥാനവും കറാച്ചിയും ലാഹോറും പെഷവാറും ബലൂചിസ്ഥാനും. 22 കോടി പേരെ നേരിട്ട് ബാധിച്ച  പ്രതിസന്ധിയിൽ വ്യാപാര മേഖല, ട്രെയിൻ സർവീസുകൾ,  ട്രാഫിക് സിഗ്നലുകൾ എന്നിവ  ഉൾപ്പെടെയുള്ളവ  തടസപ്പെട്ടു. ഇന്നലെ തുടങ്ങിയ വൈദ്യുതി പ്രതിസന്ധി, ഇതുവരെ പൂർണമായി പരിഹരിക്കാനായിട്ടില്ല. വൈദ്യുതി ഗ്രിഡിലുണ്ടായ തകരാർ എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണ് വൈദ്യുതി ഉത്പാദനം കുറയാൻ കാരണമെന്നാണ് വിമർശനം. പ്രതിസന്ധി മുന്നിൽ കണ്ട് വൈദ്യുതി ഉപയോഗത്തിൽ പാകിസ്ഥാൻ നേരത്തെ നിയന്ത്രണം കൊണ്ട് വന്നിരുന്നു.