കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഒരു അപൂര്‍വ്വ വാല്‍നക്ഷത്രം അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയ്ക്കടുത്തായി സഞ്ചരിക്കുമെന്ന് ശാസ്ത്രജ്ഞര്‍. 50000 വര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രം ആകാശത്ത് ദൃശ്യമാകുന്ന വാല്‍നക്ഷത്രമാണിത്. പച്ച നിറത്തില്‍ അതീവ തിളക്കത്തോടെ സഞ്ചരിക്കുന്ന ഈ വാല്‍നക്ഷത്രത്തിന്റെ പേര് സി/2022 E3 എന്നാണെന്ന് ടൊറന്റോയിലെ യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. സൂര്യനെ വലംവയ്ക്കുന്നത് ഈ വാല്‍നക്ഷത്രം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. അവസാനമായി ഈ വാല്‍നക്ഷത്രം ഭൂമിയിലേക്കെത്തിയത് അരലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
2022 മാര്‍ച്ചിലാണ് പച്ച വാല്‍നക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയത്. ജൂപിറ്ററിന്റെ ഭ്രമണപഥത്തിലായിരുന്നു ഇവയെ കണ്ടെത്തിയത്.
യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഫെബ്രുവരി 1 ന് ഉച്ചയ്ക്ക് 1:11 ന് ഏകദേശം 42 ദശലക്ഷം കിലേമീറ്റര്‍ അകലെയുള്ള വാല്‍നക്ഷത്രം ഭൂമിയോടടുത്തായി സഞ്ചരിക്കും. നഗ്നനേത്രങ്ങള്‍ കൊണ്ട് ഇതിനെ ഒരിക്കലും കാണാന്‍ സാധിക്കില്ല.വാല്‍നക്ഷത്രത്തെ ദര്‍ശിക്കാന്‍ അതീവ ശേഷിയുള്ള ബൈനോക്കുലറോ ചെറിയ ടെലിസ്കോപ്പോ ആവശ്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
വടക്കന്‍ അര്‍ധഗോളത്തിലെ ആളുകള്‍ക്ക് ഫെബ്രുവരിയിലെ ആദ്യ കുറച്ച് ദിവസങ്ങളില്‍ പച്ച വാല്‍നക്ഷത്രത്തെ കാണാന്‍ സാധിച്ചേക്കും. മധ്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഫെബ്രുവരി പകുതിയോടെ മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്ന് യീണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.