എഡ്മന്റണ്‍ വിന്റര്‍സ്‌കേപ്‌സ് ഫോട്ടോ മത്സരത്തില്‍ പങ്കെടുക്കൂ, സമ്മാനങ്ങള്‍ നേടൂ 

By: 600002 On: Jan 23, 2023, 8:15 AM


എഡ്മന്റണില്‍ ശൈത്യകാല ഫോട്ടോ മത്സരത്തിന് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. വീടുകളുടെ മുറ്റവും ഔട്ട്‌ഡോര്‍ സ്‌പെയ്‌സും മഞ്ഞില്‍ അലങ്കരിച്ച് ഭംഗിയാക്കിയ ഫോട്ടോ അയക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാനം നേടാം. എഡ്മന്റണ്‍ സിറ്റിയുടെ വിന്റര്‍സ്‌കേപ്‌സ് ഫോട്ടോ മത്സരത്തിനായി മഞ്ഞ്, ഐസ്, ലൈറ്റുകള്‍, ഓര്‍ണമെന്റ്‌സ്, വിന്റര്‍ തീമിലുള്ള എന്തും ഉപയോഗിച്ച് വീടുകളുടെ മുന്നിലോ പൊതുസ്ഥലങ്ങളിലോ അലങ്കാരങ്ങളും രൂപങ്ങളും ഉണ്ടാക്കാം. ഇത്തരത്തിലുള്ള അലങ്കാരങ്ങളുടെയും രൂപങ്ങളുടെയും ഫോട്ടോ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും ഫോട്ടോ അയക്കുന്നതിനുമായി സിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.