എറണാകുളത്ത്  19 വിദ്യാർത്ഥികൾക്ക് നോറോ വൈറസ്  രോഗം സ്ഥിരീകരിച്ചു

By: 600021 On: Jan 22, 2023, 8:32 PM

എറണാകുളം കാക്കനാട്ടെ സ്കൂളിൽ  19 വിദ്യാർത്ഥികൾക്കും  മാതാപിതാക്കളിൽ ചിലർക്കും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു.  ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ ആരംഭിച്ചു. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളായ  നോറോ, കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമായേക്കാം. മലിനജലം, ഭക്ഷണം രോഗബാധിതരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ്  നോറോ വൈറസ് രോഗവ്യാപനം.