പത്ത് മെഡിക്കൽ കോളജുകളിൽ പാലിയേറ്റീവ് കെയർ, മികച്ച ഗവേഷണത്തിന് പുരസ്‌കാരം;    നിർദേശങ്ങളുമായി ആരോഗ്യ മന്ത്രി

By: 600021 On: Jan 22, 2023, 8:24 PM

രോഗികള്‍ക്ക് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കുന്നതിന്  10 മെഡിക്കല്‍ കോളേജുകളില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതി ആരംഭിക്കുകയും ഓരോ മെഡിക്കല്‍ കോളേജിനും 10 ലക്ഷം രൂപ വെച്ച് ഒരു കോടി രൂപ അനുവദിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.  ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി  മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ മികച്ച ഗവേഷണത്തിന് സര്‍ക്കാര്‍ പുരസ്‌കാരം ഏർപ്പെടുത്തും.മെഡിക്കല്‍ കോളേജുകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്  സംസ്ഥാനതല ഓഫീസ് ഡി എം ഇയില്‍ ആരംഭിക്കുകയും സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (എസ് ബി എം ആര്‍) വിപുലീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഹൈ എന്‍ഡ് ഉപകരണങ്ങളുടെ  റിപ്പയര്‍, സര്‍വീസ് എന്നിവ സമയോചിതമായി കൈകാര്യം ചെയ്യണമെന്നും  മെറ്റീരിയില്‍ കളക്ഷന്‍ ഫെസിലിറ്റി പദ്ധതിയിലൂടെ മാലിന്യ സംസ്‌കരണം ഫലപ്രദമായ രീതിയില്‍ നടത്തണമെന്നും മന്ത്രി നിർദേശം നൽകി.