കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം കൊവിഡും കൊവിഡാനന്തര രോഗങ്ങളും മൂലം ചൈനയില്‍ 13000 പേർ മരണപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ്. ഈ മാസം മരിച്ച അറുപതിനായിരം പേര്‍ക്ക് പുറമെയാണിത്. ചൈന കൊവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്ന് ആഗോള തലത്തില്‍ ആരോപണം വ്യാപകമായി ഉയര്‍ന്നതിന് പിന്നാലെയാണ് ബീജിംഗ് കണക്കുകള്‍ ലഭ്യമാക്കിയത്. ചൈനീസ് പുതുവല്‍സര ദിനത്തിൽ ബീജിംഗിലെ പ്രശസ്തമായ ലാമ ക്ഷേത്രത്തിന് പുറത്ത് മൈലുകളോളം ആളുകളുടെ നിര ഉണ്ടായിരുന്നതായാണ് കണക്കുകൾ. പുതുവര്‍ഷത്തിൽ മഹാമാരിയില്‍ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറാനുള്ള പ്രാര്‍ത്ഥനയിലാണ് ചൈനയിലെ ജനങ്ങളെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളെ തുടര്‍ന്ന് നേരത്തെ നിരവധി തവണ ഈ ക്ഷേത്രം അടിച്ചിരുന്നു.