അമേരിക്കയിലെ ക്യാപിറ്റോൾ ആക്രമണത്തിന്‍റെ തനിയാവർത്തനത്തിനു സാക്ഷ്യം വഹിച്ച ബ്രസീലിൽ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നടപടികളുമായി പ്രസിഡന്‍റ് ലുല ഡ സിൽവ. ഇതോടനുബന്ധിച്ച് സൈനിക മേധാവി ജനറൽ ജൂലിയോ സീസർ ഡ അറൂഡയെ പ്രസിഡന്‍റ് പുറത്താക്കി. പിരിച്ചുവിട്ട അറൂഡയ്ക്ക് പകരം സൈനിക മേധാവിയായി നിയമിച്ചത് സിൽവയുടെ അടുത്ത അനുയായി കൂടിയായ ജനറൽ തോമസ് റിബിഇറോ പൈവയെയാണ്. അക്രമ സംഭവങ്ങളിൽ മുൻ പ്രസിഡന്‍റ് ജൈർ ബൊൽസനോരോയുടെ പങ്കിനെക്കുറിച്ചുള്ള സുപ്രീംകോടതി അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടികൾ. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത മുൻ പ്രസിഡന്റ് ജയിർ ബൊൾസനാരോയുടെ മൂവായിരത്തോളം വരുന്ന അനുയായികൾ തന്ത്ര പ്രധാന മേഖലകളിലേക്ക് ഇരച്ചു കയറുകയും ബ്രസീൽ പാർലമെന്‍റ് മന്ദിരം സുപ്രീം കോടതി, പ്രസിഡന്റിൻ്റെ കൊട്ടാരം എന്നിവിടങ്ങളിൽ അക്രമം അഴിച്ചുവിടുകയും സർക്കാർ വാഹനങ്ങൾ ഉദ്യോഗസ്ഥർ പൊലീസുകാർ എന്നിവരെ തെരുവിൽ ആക്രമിക്കുകയുമായിരുന്നു.