സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമം ഉണ്ടാകുമെന്നും അതിനായി സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും നിർദേശിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിനന്ദനാർഹമായ ചിന്തയാണിതെന്നും യുവാക്കള്‍ അടക്കമുള്ള നിരവധി ആളുകൾക്ക് ഈ തീരുമാനം ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വിവിധ ഭാഷകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസർക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മോദി ട്വിറ്ററില്‍ വ്യക്തമാക്കി. കൊളീജിയം വിഷയത്തില്‍ സുപ്രീംകോടതിയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.