റിപ്പബ്ലിക് ദിനാഘോഷത്തിൽ നിർമ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി

By: 600021 On: Jan 21, 2023, 8:26 PM

നിർമ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും 74-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർത്തവ്യ പഥ നിർമ്മാണത്തിൽ പങ്കെടുത്ത  850  തൊഴിലാളികൾ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കും. 42 വർഷത്തോളം ഇന്ത്യൻ നാവികസേനയിൽ സേവനമനുഷ്ഠിച്ച സമുദ്ര നിരീക്ഷണ വിമാനമായ  IL-38 ആദ്യമായി റിപ്പബ്ലിക്ക് പരേഡിൽ പ്രദർശിപ്പിക്കും. അതേസമയം  റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസി‍ഡന്റ് അബ്ദുൽ ഫത്താ അൽ സിസി പങ്കെടുക്കും.  പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ അതിഥിയാകുന്ന അഞ്ചാമത്തെ വ്യക്തിയായ  അൽ സിസിക്കൊപ്പം 180 പേരടങ്ങുന്ന സൈന്യവും ഇന്ത്യയിലെത്തും.