തിയതിയും സമയവും രേഖപ്പെടുത്താത്ത  ഭക്ഷണപ്പൊതികൾക്ക് നിരോധനമേർപ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

By: 600021 On: Jan 21, 2023, 8:09 PM

ഭക്ഷണം പാകം ചെയ്ത തീയതി, സമയം, എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കാത്ത ഭക്ഷണപ്പൊതികൾക്ക് നിരോധനമേർപ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ഉത്തരവ്.  ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണമെന്ന  ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സിൻ്റെ നിർദേശം കണക്കിലെടുത്താണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ  തീരുമാനം. സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ഈ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകും എന്നതിനാൽ എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണെന്ന് ആരോഗ്യ  മന്ത്രി വീണ ജോർജ്  വ്യക്തമാക്കി.