കേരളത്തിന് എയിംസ് ലഭ്യമാക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്നും കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി നടത്തിയ ആരോഗ്യകരമായ ചർച്ചയിൽ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ലിസ്റ്റ് വന്നപ്പോൾ കേരളത്തിന്‍റെ പേരുണ്ടായിരുന്നില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.