മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ കൊല്ലാൻ നിയന്ത്രിത വന്യമൃഗ വേട്ടയ്ക്ക് അനുമതി നൽകണമെന്ന് പരിസ്ഥിതി വിദഗ്ധൻ  മാധവ് ഗാഡ്ഗിൽ 

By: 600021 On: Jan 21, 2023, 7:31 PM

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും നിയന്ത്രിത വന്യമൃഗ വേട്ടയ്ക്ക് അനുമതി നൽകണമെന്നും  പരിസ്ഥിതി ഗവേഷകൻ മാധവ് ഗാഡ്ഗിൽ. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി കൊണ്ടുള്ള വന്യജീവിസംരക്ഷണമാണ് വേണ്ടതെന്നും  വന്യജീവി സംരക്ഷണം സംബന്ധിച്ച നിലവിൽ നയങ്ങളിൽ പുനപരിശോധന ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വന്യമൃഗത്തിൻ്റെ ആക്രമണത്തിൽ മനുഷ്യർ നിസ്സഹായരാണ് . രാജ്യവ്യാപകമായി മൃഗവേട്ടയ്ക്ക് നിരോധനമുള്ള ഇന്ത്യയിൽ സ്വയംരക്ഷയ്ക്ക് പോലും വന്യജീവികളെ കൊല്ലാൻ പാടില്ലെന്നുമുള്ള നിലപാട് മണ്ടത്തരമാണെന്നും ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി.